കൊച്ചി: കൊച്ചിയിലെ ഒരു
ഷോപ്പിംഗ് മോളിൽ സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ സ്ത്രീകൾ അടക്കമുള്ളവർ കൈയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് ഇന്നലെ ആയിരുന്നു. കണ്ണൂർ കരുവള്ളൂര്‍ സ്വദേശി എം.എൽ അഭിമന്യുവാണ് ഇന്നലെ അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
പർദ്ദ ധരിച്ചാണ് ഇയാൾ ശുചിമുറിക്കകത്ത് കടന്നത്. ഹാർഡ് ബോർഡ് ബോക്സിനകത്ത് മൊബൈൽ വച്ചശേഷം തിരിച്ചിറങ്ങി. പർദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞു. മൊബൈല്‍ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടി വീണപ്പോൾ താൻ ട്രാൻസ് ജെൻഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. അഭിമന്യുവിനെ അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരാണ് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. താൻ ഏത് ട്രാൻസ്ജെൻഡർ ആണെന്ന് ഒരു സ്ത്രീ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്.