കൊച്ചി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി.വയനാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ആണ് കോടതിയെ സമീപിച്ചത്. പ്രിയങ്ക നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സ്വത്തുവിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് ആരോപണം. നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് നവ്യ ഹരിദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നും ആരോപണമുണ്ട്.ക്രിസ്മസ് അവധി കഴിഞ്ഞ ശേഷമായിരിക്കും കോടതി ഹരജി പരിഗണിക്കുക.
Advertisements