മുനമ്പത്തെ ഭൂമി പ്രശ്‌നം: സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യൽ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisements

സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ വിവേചനാധികാരമുണ്ട്. എന്നാൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതികൾ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഖഫ് ഭൂമിയിൽ വഖഫ് ബോർഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിൽ ബാഹ്യ ഇടപെടൽ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സർക്കാർ നിയമപരമായ സാധുത പരിശോധിച്ചില്ല. സർക്കാർ യാന്ത്രികമായി പ്രവർത്തിച്ചു. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുജന താൽപര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനമ്പം ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നത്. ജുഡീഷ്യൽ കമ്മീഷൻ നിയമനം നിയമപരമല്ല എന്ന് വ്യക്തമാക്കിയ കോടതി കമ്മീഷൻ നിയമനം റദ്ദാക്കുകയായിരുന്നു.

Hot Topics

Related Articles