കൊച്ചി: വടക്കഞ്ചേരി ബസ്പപകടത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹൃദയം തകർക്കുന്ന വാർത്ത ആണിത്. ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല. എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ എന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലെയിൻ ഡിസിപ്‌ളീൻ ഇല്ല. വണ്ടികൾ ലെഫ്‌ററ് സൈഡ് എടുത്തു പോകാറില്ല. അവർ വലതു വശം നോക്കി പോകുന്നു. എമർജൻസി ബട്ടൻസ് പല വണ്ടികളിലും ഇല്ല.
നമ്മൾ ഒക്കെ ജീവിച്ചിരുക്കുന്നത് തന്നെ അത്ഭുതം. പല ഡ്രൈവർമാരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു.
എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവർ മാർക്ക് തോന്നൽ ഉണ്ട്. അത് ഒരു പരിധി വരെ ശരിയും ആണ്. ബസുകളിൽ സീറ്റ് ബെൽറ്റ് എയർ ബാഗ്സ് എന്നിവ ഒന്നും ഇല്ല. എന്ത് കൊണ്ട് നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ ഇതിനെ പറ്റി ചിന്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അല്ലങ്കിൽ നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുമോ.ബസുകൾ , ഹെവി വെഹിക്കിൾസ് എന്നിവക്ക് ഓവർടേക്കിങ് പാടില്ല എന്ന് പറഞ്ഞു ഉത്തരവ് ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണെന്നും കോടതി പരാമർശിച്ചു.
ട്രാൻസ്പോർട് കമ്മിഷണർ.റോഡ് സുരക്ഷ കമ്മീഷണർ എന്നിവർ നാളെ ഹൈക്കോടതിയിൽ ഹാജരാകണം.
ഹാജർ ആവാൻ എന്ത് എങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ ഓൺലൈൻ ആയി ഹാജർ ആകണം. നാളെ ഉച്ചക്ക് 1.45 നു കേസ് വീണ്ടുംപരിഗണിക്കും.