കൊച്ചി : അനധികൃത കൊടിമരങ്ങള്‍ നീക്കാനും പുതിയത് സ്ഥാപിക്കാതിരിക്കാനും സര്‍ക്കാര്‍ നയം രൂപവത്കരിക്കണമെന്ന് ഹൈക്കോടതി. ഇവ നീക്കം ചെയ്യാനുള്ള ഉത്തരവുകള്‍ കൃത്യമായി പാലിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
അനധികൃത കൊടിതോരണങ്ങള്‍ പാതയോരങ്ങളില്‍ ഇപ്പോഴും വ്യാപകമാണ്. അപകടകരമായ രീതിയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഉടന്‍ നീക്കണം.
കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല, വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ താല്‍ക്കാലിക കൊടിമരങ്ങള്‍ പലയിടത്തും ഉയര്‍ന്നിട്ടുമുണ്ട്.
രാഷ്ടീയ, ട്രേഡ് യൂണിയന് കക്ഷികളടക്കം സ്വാധീനമുള്ളവര്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഭയമാണ്. സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടിയാലേ ഇതില്‍ മാറ്റമുണ്ടാകൂ. മന്നം ഷുഗര്‍ മില്ലിന് മുന്നിലെ കൊടിമരവുമായി ബന്ധപ്പെട്ടതടക്കം ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശവും നിരീക്ഷണങ്ങളുമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ കൊടിമരങ്ങള്‍ സ്ഥിരമായി സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കൊടിമരങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് അനുനയ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.