ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്‌തു: ഏറ്റുമാനൂർ നഗരസഭയിൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചു 23 തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ നീക്കം: നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഇരിക്കെ 

ഏറ്റുമാനൂർ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഹൈക്കോടതിവിധി ദുർവ്യാഖ്യാനം ചെയ്ത് ഏറ്റുമാനൂർ നഗരസഭയിൽ 23 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ഏറ്റുമാനൂർ നഗരസഭയിൽ ആരോഗ്യവിഭാഗത്തിൽ 23 പേർക്കാണ് ശുചീകരണ തൊഴിലാളികളായി സ്‌ഥിരനിയമനം നൽകിയത്.  ഹൈകോടതിവിധി ദുർവ്യാഖ്യാനം ചെയ്‌തും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചുമാണ് എൽഡിഎഫിലും യുഡിഎഫിലും പെട്ടവരെ നിയമിച്ചിരിക്കുന്നത്. ഒട്ടേറെ വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണ് ഇതിനു ചുക്കാൻ പിടിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.  തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചില്ലെന്നു വരുത്താനായി ഉത്തരവിലെ തീയതി കാണിച്ചിരി ക്കുന്നതു കഴിഞ്ഞ മാസം 15 ആണ്. 16നാണു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. എന്നാൽ യഥാർഥ നിയമന ഉത്ത രവു തയാറാക്കി സെക്രട്ടറി ഒപ്പു വച്ചു വിതരണം ചെയ്തിട്ടുള്ളത് ഏപ്രിൽ ഒന്നിനാണെന്നു നഗര സഭയിലെ രേഖകൾ വ്യക്തമാക്കുന്നു.

Advertisements

സ്ഥിരനിയമനം ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിൽ തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു മറയാക്കിയാ ണു നിയമനം, സ്ഥിരനിയമനം നടത്തുന്നതിനു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള മുൻഗണനപ്പട്ടിക, സംവരണം തുടങ്ങിയവയുടെ സ്ഥിരീകരണം നിർബന്ധമായും നേടിയിരിക്കണമെന്ന സർക്കാർ ഉത്തരവുകളും പാലിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവു ലഭിക്കും മുൻപു തന്നെ നടപടികൾ എടുത്തതായും വ്യക്തമാണ്. കോടതി ഉത്തരവ് നഗരസഭ കൈപ്പറ്റിയത് 26നാണ്. എന്നാൽ നിയമനം സംബന്ധിച്ചു കൗൺസിൽ ചേർന്നു തീരുമാന മെടുത്തത് 14ന്. ഇതിനു ചെയർ പഴ്സന്റെ അംഗീകാരം ലഭിച്ചു രേഖകളായത് 22നും. എന്നാൽ മാർച്ച് 15നു തന്നെ ഉത്തരവിറക്കി. എംപ്ലോയ്മെന്റ് എക്സ്‌ചേ ഞ്ച് വഴിയുള്ള നിയമനം പ്രതീ ക്ഷിച്ചു ലക്ഷക്കണക്കിനു യുവാക്കൾ കാത്തിരിക്കുമ്പോഴാണു ഇത്തരം സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമനം നട ത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.