കൊച്ചി: മാജിക് മഷ്റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. മാജിക് മഷ്റൂമിനെ ഫംഗസ് മാത്രമായേ കണക്കാക്കാനാകൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടക, മദ്രാസ് ഹൈക്കോടതി വിധികളോട് യോജിച്ചാണ് കേരള ഹൈക്കോടതിയുടെ വിധി.
Advertisements
മാജിക് മഷ്‌റൂമുമായി എക്‌സൈസ് പിടികൂടിയ പ്രതിക്ക് ജാമ്യം നല്‍കിയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എക്സൈസ് പിടിച്ചത് മാജിക് മഷ്റൂമിന്റെ ഘടകമായ നിരോധിത ലഹരി സെലോസൈബിന്‍ അല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവില്‍ നിന്ന് 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുമായിരുന്നു എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.