കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ബൈ ട്രാൻസ്ഫർ മുഖേന മലയാളം മീഡിയം ഹൈസ്കൂൾ അസിസ്റ്റന്റ് ( കണക്ക് ) തസ്തികയുടെ (കാറ്റഗറി നമ്പർ 069/2020) അഭിമുഖം പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ ഡിസംബർ ഒന്നിന് രാവിലെ എട്ടിന് നടക്കും. ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ, എസ്.എം. എസ്. മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
Advertisements