കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കേരളത്തിലെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ കോട്ടയത്ത് ( 38.4°c)* രേഖപ്പെടുത്തി. തൊട്ടുപിന്നിൽ
പുനലൂർ (38.2°c) വെള്ളാനിക്കര (38.0) തിരുവനന്തപുരം (37.4) പാലക്കാട് (37.2)
ആലപ്പുഴ (37.1) കോഴിക്കോട് (36.0) എന്നിവിടങ്ങളിലാണ്. അതെ സമയം കോട്ടയം വടവാതൂർ AWSൽ ഉയർന്ന ചൂട് 39.5°c ഇന്നലെ രേഖപ്പെടുത്തി.
കൂടാതെ ഇന്നലെ പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ മിതമായ വേനൽമഴയും ലഭിച്ചു. പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ 7.5 മിമീ മഴ പെയ്തു. ഇന്ന് കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മിതമായ തോതിൽ മഴ പ്രവചിക്കുന്നു. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില ഗുജറാത്തിലെ അംറേലിയിൽ (40.2°c). രേഖപ്പെടുത്തി.