തിരുവനന്തപുരം: വേനല്‍ക്കാലം തുടങ്ങാൻ ഒരു മാസം ശേഷിക്കെ, കടുത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. വേനല്‍ക്കാല താപനില മാർച്ചില്‍ ശരാശരി 38 ഡിഗ്രി സെല്‍ഷ്യസ് എത്താറുണ്ട്. കഴിഞ്ഞ തവണ ഏപ്രിലില്‍ 42 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. ഇക്കുറി കണ്ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച 38.2 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഈ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
അടുത്ത രണ്ട് ദിവസം കിഴക്കൻ കാറ്റിന്റെ സ്വാധീനത്തില്‍ രണ്ട് ദിവസം നേരിയ മഴയും ലഭിക്കും. മഴ കുറയുന്നതോടെ വീണ്ടും താപനില ഉയരും. സൂര്യാഘാത സാദ്ധ്യയില്ലെന്നാണ് വിലയിരുത്തല്‍. താപനില ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മഞ്ഞപിത്തം, പനി, ചിക്കൻപോക്സ്, നീർക്കെട്ട്, തളർച്ച എന്നിവയാണ് പ്രധാനം. പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേർ ചികിത്സ തേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം 7000 പേർ പനിക്ക് ചികിത്സ തേടി. ഈ മാസം 30 വരെ 21,8728 പേരാണ് പനിയ്ക്ക് ചികിത്സ തേടിയത്. 2534 പേരാണ് ഈ മാസം ചിക്കൻപോക്സിനായി ചികിത്സ തേടിയത്.737 പേർക്ക് ഡെങ്കിപ്പനിയും സ്ഥീരികരിച്ചു. പനി മൂലം രണ്ട് മരണവും ഡെങ്കിപ്പനി മൂലം മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 905 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.