കൊച്ചി: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും. വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന് വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ കേസെടുത്തതിനു പിന്നാലെയാണ് കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോണ്‍ഗ്രസ്, സി പി ഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുത്തത്.
Advertisements
ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവരോടും സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ്, ഡൊമിനിക് പ്രസന്‍റേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ എന്നിവരോടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.