എറണാകുളം: മദ്യത്തിന്റെ ഗന്ധമുള്ളത് കൊണ്ടുമാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിമുട്ടാകാത്ത രീതിയില്‍ സ്വകാര്യ ഇടങ്ങളിലുള്ള മദ്യത്തിന്റെ ഉപയോഗം കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
ഒരു കേസുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാന്‍ വിളിപ്പിച്ചപ്പോള്‍ വില്ലേജ് അസിസ്റ്റന്റായ വ്യക്തി പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ഹാജരായെന്നാരോപിച്ചാണ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വൈകുന്നേരം ഏഴിന് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പ്രതിയെ അദ്ദേഹത്തിന് തിരിച്ചറിയാനായിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ പൊലീസ് 118 എ വകുപ്പ് പ്രകാരം വില്ലേജ് അസിസ്റ്റന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ലഹരിയുടെ സ്വാധീനത്തില്‍ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയാലാണ് ഈ വകുപ്പ് ബാധകമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിരുന്നെങ്കില്‍പോലും നിയന്ത്രണം വിട്ട് സ്റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാന്‍ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു. ശേഷം കോടതി സലിംകുമാറിനെ കുറ്റവിമുക്തനാക്കി.