ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ വിഭാഗം ഒന്നാം അലോട്ട്‌മെന്റ് ; 21 വരെ പ്രവേശനം നേടാം

തിരുവനന്തപുരം : ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ ജൂണ്‍ 19 മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

Advertisements

First Allotment Results എന്ന ലിങ്കിലെ Candidate Login-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്സ് വേര്‍ഡും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും.
ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 19 മുതല്‍ ജൂണ്‍ 21, വൈകീട്ട് നാലു വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാര്‍ത്ഥിക്ക് താത്കാലിക പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ജൂണ്‍ 21, വൈകുന്നേരം 4 മണിക്ക് മുൻപ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാല്‍, അഡ്മിഷൻ പ്രോസസ്സില്‍ നിന്നും പുറത്താകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.