‘ഇനിയൊരു ആത്മഹത്യയുണ്ടാകരുത്’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഒരാഴ്ചയ്ക്കകം നല്‍കണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശി ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്നും കോടതി പറഞ്ഞു. കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ മുന്‍നിര്‍ത്തിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.ദുഃഖകരമാണ് ഇത്തരം സംഭവങ്ങള്‍. കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു. അതേ സമയം കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത് പെന്‍ഷന്‍ കിട്ടാതെയാണെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

Advertisements

നേരത്തെ ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിം​ഗിൾ ബെഞ്ച് വിശദീകരണം തേടിയിരുന്നു. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കഴിഞ്ഞ 20നായിരുന്നു കാട്ടക്കടയിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആണ് ജീവനൊടുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ​ഗതാ​ഗത സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ജീവനക്കാരന്റെ ആത്മഹത്യ. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. സുരേഷിന് ഉണ്ടായ അപകടത്തെ തുടർന്നുള്ള ചികിത്സക്കടയടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. രണ്ടുമാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമത്തിലായിരുന്നു അച്ഛൻ എന്നാണ് മകൻ സുജിത്ത് പറഞ്ഞത്. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നുവെന്നും മകൻ പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.