ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല മുനിസിപ്പൽ കോർപറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയിൽ ചേർന്നു. സമ്മർഹിൽ വാർഡിൽ നിന്നുള്ള കൗൺസിലർ ഷെല്ലി ശർമയാണ് സി.പി.എം വിട്ട് ബിജെപിയിൽ ചേർന്നത്. ഷിംല മണ്ഡലം എക്സിക്യട്ടീവ് യോഗത്തിൽവെച്ചാണ് ഷെല്ലിയുടെ പാർട്ടി പ്രവേശനം.
ഇടതുപാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ബി.ജെ.പി ജില്ല അധ്യക്ഷൻ രവി മേഹ്ത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ്റാം താക്കൂർ എന്നിവരുടെ വികസന പ്രവർത്തനങ്ങൾ മറ്റ് പാർട്ടികളിലെ നേതാക്കളെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012-ൽ കോർപ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സി.പി.എം 2012 ൽ വിജയിച്ചത്. എന്നാൽ 2017-ൽ ഒരു സീറ്റിൽ മാത്രമേ സി.പി.എമ്മിന് വിജയിക്കാൻ സാധിച്ചുള്ളൂ. ഈ സീറ്റിൽ വിജയിച്ച അംഗമാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നത്.