പാലാ : ഹിമാലയ കമ്പനി തൊഴിലാളികളെ പിരിച്ചു വിട്ടതിലും, അന്യായമായി ട്രാൻസ്ഫർ ചെയ്തതിലും പ്രതിഷേധിച്ചുകൊണ്ട് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റെറ്റിവ്സ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ )കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിമാലയ പാലാ സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രതീഷ് ജി.അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ,പ്രമോദ്.എൻ, റെജി ജോസഫ്, അജയൻ ജി.ആർ. എന്നിവർ സംസാരിച്ചു.
Advertisements