ചെന്നൈ : സനാതന ധര്‍മ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ പുതിയ പരാമര്‍ശം വിവാദത്തില്‍. ഹിന്ദു മതം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സെപ്തംബര്‍ 7 ന് എ രാജ സനാതന ധര്‍മ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ചിരുന്നു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ 2ജി അഴിമതിയില്‍ കോടികള്‍ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് എ. രാജ.
എ. രാജയുടെ ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പങ്കുവെച്ചു. ‘ജാതി എന്ന ആഗോള രോഗത്തിന്റെ പ്രധാനകാരണമാണ് ഇന്ത്യ. ആളുകള്‍ ജാതിയുടെ പേരില്‍ വിഭജിക്കപ്പെടുന്നു. ജാതി ഉപയോഗപ്പെടുത്തുക മൂലം ആളുകള്‍ വിവിധ സാമ്പത്തിക തട്ടുകളിലാക്കി തരംതിരിക്കപ്പെടുന്നു. മറ്റ് രാജ്യങ്ങളില്‍ ജീവിക്കപ്പെടുന്ന ആളുകളും ജാതിയെ എല്ലായിടത്തും പ്രചരിപ്പിക്കുന്നു’, വിവാദ പ്രസംഗത്തില്‍ രാജ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സനാതന ധര്മത്തിലെ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ബി.ജെ.പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എ രാജ രംഗത്ത് വന്നിരുന്നു. സനാതന ധര്‍മത്തെ ഡി എം കെ എതിര്‍ത്തതുകൊണ്ടാണ് തമിഴിസൈ ഗവര്‍ണര്‍ ആയതെന്നും രാജ അഭിപ്രായപ്പെട്ടു.