ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി പ്രകടനം

 കോട്ടയം:- ബംഗ്ലാദേശ് സർക്കാരിനെതിരെയുള്ള പ്രക്ഷോഭം എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisements

 ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങൾ ആയ ഹിന്ദു,ബുദ്ധ, ക്രിസ്ത്യൻ സമൂഹങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം, ചങ്ങനാശ്ശേരി,പാലാ, പൊൻകുന്നം, ഏറ്റുമാനൂർ,വൈക്കം, എന്നീ ടൗൺ കേന്ദ്രങ്ങളിൽആണ് ഐക്യദാർഢ്യ പ്രകടനവും, പ്രതിഷേധ സദസ്സും  നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാർഥി സംഘടനയും നേതൃത്വം കൊടുത്ത് ബംഗ്ലാദേശിൽ കലാപം സൃഷ്ടിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻതലമുറക്കാർക്ക് പ്രഖ്യാപിച്ച സംവരണം സർക്കാർ പിൻവലിച്ചിട്ടും, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്സ്റ്റേ ചെയ്തിട്ടും.പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നതിൽ ദുരൂഹതയും. ആസൂത്രിത ഗൂഢാലോചനയും ഉണ്ട്.

 പാക്കിസ്ഥാൻ.ചൈന എന്നീ രാജ്യങ്ങളുടെ ചട്ടുകമായി രാഷ്ട്ര ദ്രോഹ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ് ജമാഅത്തെ ഇസ്ലാമി.

 ബംഗ്ലാദേശിൽ  ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി കലാപത്തിന് നേതൃത്വം കൊടുക്കുന്നവർ ഇന്ത്യ രാജ്യത്തിനെതിരെ ശത്രു രാജ്യങ്ങൾക്ക് താവളം ഒരുക്കി കൊടുക്കാനാണ് പരിശ്രമിക്കുന്നത്.

 മാലി, നേപ്പാൾ, പാക്കിസ്ഥാൻ ഇപ്പോൾ ബംഗ്ലാദേശും അവരുടെ പിടിയിലാകുന്നതോടെ  ഇന്ത്യയ്ക്കെതിരായ പരസ്യമായ പടയൊരുക്കത്തിന് നേതൃത്വം കൊടുക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.

 ഗാസ്സയിൽ കണ്ണീരൊഴുക്കിയവർ. പാലസ്തീനിൽ പാട്ട പിരിച്ചവർ. ബംഗ്ലാദേശിൽ വംശീയതയ്ക്ക് ഇരയാകുന്നവരെകാണാതെ ഉറക്കം നടിക്കുകയാണ്

 മാധ്യമ ബുദ്ധിജീവികളും, സാംസ്കാരിക നായകരും എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

 ഭാരത് സർക്കാർ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹ സംരക്ഷണത്തിനായി നടപടികൾ സ്വീകരിക്കണമെന്നും, ആഗോള മുസ്ലിം ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ ഭാരതത്തിൽ ത്തിൽ നിരോധിക്കണമെന്നുംഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു. വൈക്കം:  ബംഗ്ലാദേശിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തുന്ന ഹിന്ദു വംശഹത്യയിലും ക്ഷേത്ര ധ്വംസനത്തിലും പ്രതിഷേധിച്ചുകൊണ്ട് വൈക്കത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം താലൂക്ക് പ്രസിഡണ്ട് എസ് അപ്പു മുഖ്യപ്രഭാഷണം നടത്തി ഹിന്ദുവൈകവേദി ജില്ലാ പ്രസിഡണ്ട് ക്യാപ്റ്റൻ വിക്രമൻ നായർ അധ്യക്ഷനായിരുന്നു.

  ബംഗ്ലാദേശിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തുന്ന ഹിന്ദു വംശഹത്യയിലും ക്ഷേത്ര ധ്വംസനത്തിലും പ്രതിഷേധിച്ചുകൊണ്ട് കോട്ടയത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം  ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ പി. എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. മഹിള ഐക്യവേദി സംസ്ഥാന പ്രസിഡൻറ്  ബിന്ദു മോഹൻ ,ഹിന്ദു ഐക്യവേദി  ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം നേതൃത്വം നൽകി. ചങ്ങനാശ്ശേരി :  ബംഗ്ലാദേശിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തുന്ന ഹിന്ദു വംശഹത്യയിലും ക്ഷേത്ര ധ്വംസനത്തിലും പ്രതിഷേധിച്ചുകൊണ്ട് ചങ്ങനാശ്ശേരിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം   ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫസർ ടി ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.