ഹിന്ദിയിൽ പോര് മുറുക്കി തമിഴ്‌നാട്; ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പരിപാടികൾ വേണ്ടെന്നു കർശന നിലപാടുമായി സ്റ്റാലിൻ

ചെന്നൈ: ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദർശൻ ഗോൾഡൻ ജൂബിലി ആഘോഷവും ഒരുമിച്ചാക്കിയതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധം അറിയിച്ചു. വിഷയം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി സംബന്ധമായ പരിപാടികൾക്ക് പകരം പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നടത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഒരു ഭാഷയ്ക്കും ഭരണഘടന ദേശീയ പദവി നൽകുന്നില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി മാസാചരണം നടത്തുന്നത് മറ്റു ഭാഷകളെ ചെറുതാക്കുന്നതിന് തുല്യമാണ് – സ്റ്റാലിൻ കത്തിൽ പറയുന്നു

Advertisements

വാഴ്ത്തുപാട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ദ്രാവിഡം എന്ന് വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിന്റെ നിയമത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകർപ്പ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. തമിഴ്‌നാടിനെയും സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെയും അവഹേളിക്കുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് സ്വീകാര്യതയുണ്ടെന്നാണ് ഗവർണറുടെ പക്ഷം. തമിഴ് ഭാഷയുടെ പ്രചാരണത്തിന് ഏറ്റവുമധികം അധ്വാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് വാഴ്ത്തുപാട്ട് വിവാദത്തിൽ ദൂരദർശൻ മാപ്പുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പത്രകുറിപ്പ് ദൂരദർശൻ പുറത്തുവിട്ടു. വാഴ്ത്തുപാട്ടിനോട് മനപ്പൂർവ്വം അനാദരവ് കാട്ടിയിട്ടിലെന്നും സംസ്ഥാന ഗാനത്തിലെ ഒരുവരി അബദ്ധത്തിൽ വിട്ടുപോയതാണെന്നും ഡിഡി തമിഴ് പത്രകുറിപ്പിൽ വ്യക്തമാക്കി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗാനത്തിലെ വരി വിട്ടുപോയത്. ഇതോടൊപ്പം ഗവർണർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.