കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം ജില്ല പ്രതിനിധി സമ്മേളനം നടന്നു . പഞ്ചായത്ത്ഉപരി കാര്യകർത്താക്കൾ സമ്മേളനത്തിൽ പങ്കെടുത്തു . പ്രതിനിധി സമ്മേളനം ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ അഡ്വക്കേറ്റ് ശങ്കർ റാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി. വിവിധ കാലാംശങ്ങളിലായി
സംസ്ഥാന ഉപാധ്യക്ഷൻ മാരായ പ്രൊഫസർ ടി ഹരിലാൽ ,സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി , സംസ്ഥാന സഹ സംഘടന സെക്രട്ടറി വി സുശികുമാർ,സംസ്ഥാന സമിതി അംഗം സി.എൻ ജിനു എന്നീ നേതാക്കൾ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലയിലെ ഹൈന്ദവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഭാരതത്തിൻറെ നൂറ്റാണ്ടുകൾ നീണ്ട പവിത്രമായ സാംസ്കാരിക പാരമ്പര്യങ്ങളെ തകർത്ത് അരാജകത്വവാദികളായ ഒരുപറ്റം വർഗീയവാദികൾ നമ്മുടെ സമുദായങ്ങളിലെ പെൺകുട്ടികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രണയിക്കെടുതികളിൽ വീഴ്ത്തി വഞ്ചിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് തന്ത്രപരമായി മയക്കു മരുന്നുകളും ലഹരി മരുന്നുകളും വ്യാപകമായി ഒഴുക്കുകയാണ്. സ്വത്വബോധവും സ്വാഭിമാനവും നഷ്ടപ്പെടുത്തി നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും നശിപ്പിക്കുന്ന ഹീനമായ നടപടികൾക്കെതിരെ ശക്തമായ നടപടികളും ബോധവൽക്കരണവും ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഈശ്വര വിശ്വാസികളായ ഏതൊരാൾക്കും തങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും അഭേദ്യകരമായ ബന്ധമാണുള്ളത്, സമൂലമായ ഉന്നമനത്തിനും ഐശ്വര്യത്തിനും കാരണമാകുന്ന ദേവതകളെയും അവർ കുടികൊള്ളുന്ന ക്ഷേത്രങ്ങളെയും മ്ലേച്ചമായ രീതിയിൽ അപകീർത്തിപ്പെടുത്തുവാൻ അടുത്തകാലത്തായി ചില പ്രീണന രാഷ്ട്രീയക്കാരും മതമൗലികവാദികളും തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്ന് സമ്മേളനം ച൪ച്ച ചെയ്തു. കൂടാതെ മദ്യത്തിനും ലഹരിക്കും വിധേയമായി വിശ്വാസത്തിനെതിരെ രാഷ്ട്രീയ പ്രചാരണങ്ങളും ഈശ്വരനിന്ദയും നടത്തി ഭൂരിപക്ഷ വിഭാഗത്തെ അപമാനിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം നടപടികൾക്കെതിരെ കർശന നിയമനടപടികളും ബോധവൽക്കരണം ഉണ്ടാകണമെന്നും അധികാര വർഗ്ഗത്തെ ഈ സമ്മേളനം ഓർമ്മപ്പെടുത്തി.
സമ്മേളനം ജില്ലാ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് ക്യാപ്റ്റൻ വിക്രമൻ നായർ ,വർക്കിംഗ് പ്രസിഡന്റ് വി മുരളീധരൻ,ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം,ട്രഷറ൪ ആർ സി പിള്ള,ജോയിൻറ് ട്രഷറ൪ കെജി തങ്കച്ചൻ,സംഘടന സെക്രട്ടറി സി ഡി മുരളീധരൻ,സഹ സംഘടന സെക്രട്ടറി ശ്രീ ആർ ജയചന്ദ്രൻ
വൈസ് പ്രസിഡൻ്റുമാ൪ സത്യശീലൻ, സോമൻ ശിവാർപ്പണം ,പ്രൊഫസർ രഘുദേവ്,സെക്രട്ടറി അനിൽ ഇറഞ്ഞാൽ,സമിതി അംഗങ്ങൾ വിജയകുമാർ,എം വി കുട്ടപ്പൻ, മുരളി തളിക്കോട്ട,ബിനു വാരിശ്ശേരി,കിരൺ തിരുവാർപ്പ്,ജയകുമാർ ചങ്ങനാശ്ശേരി
എന്നിവരെ ജില്ലാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.