ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയം സത്യാനന്ദം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയം സത്യാനന്ദം തിരുനക്കര പുതിയതൃക്കോവിൽ ക്ഷേത്രത്തിന് സമീപമുള്ള ശബരി കോംപ്ലക്സിൻ്റെ ഒന്നാം നിലയിൽ പ്രവത്തനമാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ജില്ലാ പ്രസിഡൻ്റ് ക്യാപ്റ്റൻ വിക്രമൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി പൂജനീയ സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

Advertisements

ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ,രാഷ്ട്രീയ സ്വയം സേവക് സംഘം വിഭാഗ് പ്രചാരക് പി എം രജീഷ് , വിഭാഗ് കാര്യവാഹ് ആർ സാനു , വിഭാഗ് കാര്യകാരി അംഗം എസ് ഹരികുമാർ, വിഭാഗ് സമ്പർക്ക പ്രമുഖ് ഉണ്ണികൃഷ്ണൻ ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡൻറ് എം എസ് പത്മനാഭൻ , കേരള ബ്രാഹ്മണ സഭ ജില്ലാ അധ്യക്ഷൻ എസ് ശങ്കർ,വ്യാപാരി വ്യവസായി സംഘ് ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത്, ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡൻറ് ബാലകൃഷ്ണൻ മാസ്റ്റർ, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻമാരായ അനിത ജനാർദ്ദനൻ, പ്രൊഫസർ ടി ഹരിലാൽ ,സംസ്ഥാന സമിതിംഗം കെ കെ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.സേവാഭാരതി കോട്ടയം യൂണിറ്റ് സെക്രട്ടറി രതീഷ് കുമാർ ,ഹിന്ദു എക്കണോമിക്ക് ഫോറം ജില്ല സമിതി അംഗം ഹരികുമാർ, സോമൻ സോപാനം,ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡൻറ് വി മുരളീധരൻ , ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം ,സഹ സംഘടനാ സെക്രട്ടറി ആർ ജയചന്ദ്രൻ,ഖജാൻജി ആർസി പിള്ള ,വൈസ് പ്രസിഡൻറ് സോമൻ ശിവാർപ്പണം,സമിതി അംഗം വിജയകുമാർ ,മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻറ് ശ്രീമതി കലാരവികുമാർ ,ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ ,ഹിന്ദു ഐക്യവേദി താലൂക്ക് കാര്യകർത്താക്കൾ ,മഹിളാ ഐക്യവേദി ജില്ലാ താലൂക്ക് കാര്യകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.