തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്.കേരളത്തിലുള്ള ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും. അവരുടെ തകര്‍ച്ചക്ക് കാരണമാവുന്നവര്ക്കൊക്കെ വോട്ട് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ കുറേ ഹിന്ദുക്കളുണ്ടിവിടെ. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല.’- ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
ഈ സ്ഥിതി അല്ലായിരുന്നെങ്കില്‍, ഇന്ന് വയനാട്ടില്‍ ലീഗിനുള്ള ശക്തി പോലെ കേരളത്തില്‍ പലയിടത്തും ബിജെപി വരുമായിരുന്നു. ഹിന്ദുക്കളുടെ ഈ രാഷ്ട്രീയബോധം ഇല്ലായ്മയാണ് സുരേന്ദ്രന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുസ്ലിം ലീഗിന് വര്‍ഗീയതയുണ്ടോ’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.