തിരുവനന്തപുരം : വീടിനുള്ളില്‍ മധ്യവയസ്കയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ഷോക്കേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പനംകോട് വിശ്വംഭരന് റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു സമീപമാണ് ഭര്‍ത്താവ് കെഎസ്ഇബി റിട്ട. ഓഫിസര്‍ സദാശിവന് നായരെ (68) ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
ഉച്ചയോടെ വീട്ടിലെത്തിയ മകന് ഡോ. അജിത് കുമാറാണ് സംഭവം ആദ്യം അറിയുന്നത്. ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു ലഭിച്ചു. ഗിരിജയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും സദാശിവന് നായരെ തൊട്ടടുത്ത ശുചിമുറിയില്‍ ഷോക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കൈ ഞരമ്ബുകളും മുറിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹീറ്ററിന്റെ പ്ലഗില്‍നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല. ഗിരിജ എസ്.നായര്‍ കിടപ്പുരോഗിയാണ്. വീട്ടുകാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് സദാശിവന് നായര്‍ ആയിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും പറയുന്നുണ്ട്.