ചരിത്രം തിരുത്തി രാജ്യം: രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുർമു; ഫലം പ്രഖ്യാപിച്ചു

ഡൽഹി : ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മർമ്മുവിനെ തിരഞ്ഞടുത്തു. രാഷ്ട്രപതി പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു ചരിത്ര വിജയമാണ് നേടിയത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ച ദ്രൗപതി മുർമ്മു 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു . ഒഡീഷ മുൻ മന്ത്രിയാണ് . മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2015 മെയ് 18 മുതൽ ഝാർഖണ്ഡ് ഗവർണ്ണറായിരുന്നു.

Advertisements

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നിരവധി മുന്നണി നേതാക്കളോടൊപ്പമെത്തിയായിരുന്നു മുർമുമിന്റെ പത്രിക സമർപ്പണം. എൻഡിഎ യ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള തിരഞ്ഞെടുപ്പിൽ മുർമ്മുവിന്റെ വിജയവും ഏകപക്ഷീയമായിരുന്നു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ തന്നെ 540 പേരുടെ പിന്തുണ മുർമുവിനായിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ആദ്യ റൗണ്ടിൽ ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. എന്നാൽ
ദ്രൗപതി മുർമു തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച വ്യക്തിയാണ്. അവർക്ക് സമ്ബന്നമായ ഭരണപരിചയമുണ്ട് കൂടാതെ ഗവർണർ പദവിയും മികച്ച രീതിയിൽ കൈകാര്യം ചെയ്തു. അവർ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും മോദി മുൻപ് സൂചിപ്പിച്ചിരുന്നു. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി മുർമുവിന് സർട്ടിഫിക്കറ്റ് കൈമാറും.

Hot Topics

Related Articles