ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍.ബംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതവും അഹമ്മദാബാദില്‍ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർട്ട് (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍ എച്ച്‌എംപി വൈറസ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്.ചൈനയില്‍ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആശങ്ക ഉയർന്നിരുന്നു. കൊവിഡ് കാലത്തെ അനുഭവങ്ങളാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നില്‍. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ലോക്ക്ഡൗണ്‍ ഹാഷ്ടാഗുകളും ചർച്ചയാകുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ #Lockdown ടാഗ് ട്രെൻഡിംഗിലാണ്. ചൈനയില്‍ 2019-2020 കാലയളവില്‍ പൊട്ടിപ്പുറപ്പെട്ടതും തമ്മിലെ സമാനതകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ യാതൊരുവിധ ആശങ്കകളും ഇപ്പോള്‍ വേണ്ടെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.2019 നവംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍ 2020 ജനുവരിയോടെയാണ് ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളെ കൊവിഡ് മഹാമാരി വലിയ രീതിയില്‍ ബാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറല്‍ രോഗകാരിയാണ് എച്ച്‌എംപിവി. 2001ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, ചെറിയ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ മുതല്‍ കഠിനമായ സങ്കീർണതകള്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാക്കും. ശിശുക്കള്‍, പ്രായമായവർ, ദുർബലമായ രോഗപ്രതരോധ ശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയരിലാണ് വൈറസ് ബാധിക്കുക.ആശങ്കപ്പെടേണ്ട സാഹചര്യമില്ലഇന്ത്യയില്‍ എച്ച്‌എംപിവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. ഈ വൈറസ് നേരത്തെ തന്നെ ആഗോളതലത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഐസിഎംആർ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി) നെറ്റ്വർക്കില്‍ നിന്നുള്ള നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കി, രാജ്യത്ത് ഇൻഫ്ളുവൻസ പോലുള്ള അസുഖങ്ങളോ അല്ലെങ്കില്‍ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ കേസുകളില്‍ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടില്ല.ആശങ്കയുടെ ബട്ടണ്‍ അമർത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. എച്ച്‌എംപിവി ഒരു പുതിയ വൈറസ് അല്ല, ഇന്ത്യയില്‍ എച്ച്‌എംപിവിയുടെ ആദ്യ കേസാണിതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് ശരിയല്ല, നേരത്തെ നിലവിലുള്ള ഒരു വൈറസാണിത്, കൂടാതെ ഒരു നിശ്ചിത ശതമാനം ആളുകള്‍ ഈ വൈറസ് ബാധിക്കാറുണ്ട്, ഇത് പുതിയ കാര്യമല്ല’- ദിനേശ് ഗുണ്ടു റാവു പറഞ്ഞു.