പാരിസ്: പാരിസ് ഒളിമ്പിക്സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കുക ഹോക്കി താരം പി ആര് ശ്രീജേഷ്. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് പി ടി ഉഷ വ്യക്തമാക്കി. ശ്രീജേഷിന്റെ പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇരിക്കുകയായിരുന്നു എന്നാണ് നീരജ് നൽകിയ മറുപടി. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്കിയ സംഭാവനയ്ക്കുള്ള ആദരമാണ് ഇതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി. ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ല്‍ ഷൈനി വില്‍സനും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ഇന്ത്യന്‍ പതാക വഹിച്ചിട്ടുണ്ട്. അതേസമയം വനിത വിഭാഗത്തില്‍ മനു ഭാക്കറിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഒളിംപിക്സ് ഹോക്കി മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കുമെന്നത് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയതായിരുന്നതാണ്. എന്തായാലും കരിയറിന് ഒളിംപിക്സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്.
പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. അതിനാ ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും.