കൊച്ചി: വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വർണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്നു. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വർണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹർജി ഫയല്‍ചെയ്യുമ്ബോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടാറുണ്ട്. സ്വർണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹർജികള്‍ നിഷേധിക്കാറ്.
ഇതിനൊരു പരിഹാരമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ പറഞ്ഞു. തെളിവുനിയമത്തിന്റെ കാർക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തില്‍ ആവശ്യമാണെന്ന് ഓർമ്മിക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്ബാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കള്‍ പലപ്പോഴായി സ്വർണം വാങ്ങാറ്. ഇതിന്റെയൊക്കെ ബില്‍ തെളിവായി ഹാജരാക്കുക അസാധ്യമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബകോടതികള്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നും അവർ പറഞ്ഞു.
ഫോട്ടോപോലും തെളിവായി സ്വീകരിക്കാൻ കുടുംബകോടതികള്‍ മടിക്കുന്ന കാലത്ത് ഹൈക്കോടതിവിധി വലിയ ആശ്വാസമാണെന്ന് അഡ്വ. ബിനി എലിസബത്തും പറഞ്ഞു. ഫോട്ടോയില്‍ കാണുന്നത് സ്വർണമാണെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് പറഞ്ഞായിരിക്കും പലപ്പോഴും ഇത്തരം തെളിവ് തള്ളാറ്.
ഹൈന്ദവവിവാഹങ്ങളില്‍ വിവാഹസമയത്ത് നല്‍കിയ സ്വത്തിന്റെ വിവരങ്ങള്‍ സമുദായസംഘടനകളുടെ കൈവശമുള്ള ബുക്കുകളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ല. അത്തരം കേസുകളില്‍ തെളിവില്ലെന്നതിന്റെ പേരില്‍ സ്വർണമടക്കമുള്ളവ തിരികെവേണമെന്ന ആവശ്യം നിഷേധിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് ആശ്വാസമായിമാറുകയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു. വിവാഹസമയത്ത് നല്‍കിയ സ്വത്ത് തിരികെനല്‍കണമെന്നാവശ്യപ്പെട്ട് ഫയല്‍ചെയ്യുന്ന ഹർജികളുടെ ഫീസ് കഴിഞ്ഞവർഷം വർധിപ്പിച്ചിരുന്നു.