ഹയർസെക്കൻഡറിയിൽ ഇക്കുറി ഓണപ്പരീക്ഷയില്ല; പരീക്ഷ വേണ്ടെന്നു വച്ച് വിദ്യാഭ്യാസ വകുപ്പ്; ഓണത്തിന് പരീക്ഷ വേണ്ടെന്നു വയ്ക്കാൻ കാരണങ്ങൾ നിരത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇക്കുറി ഓണപ്പരീക്ഷ വേണ്ടെന്നു വച്ച് വിദ്യാഭ്യാസ വകുപ്പ്. പ്ലസ്ടു പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് ഇക്കുറി വിദ്യാഭ്യാസ വകുപ്പ് ഓണത്തിന് പരീക്ഷ വേണ്ടെന്നു വച്ചിരിക്കുന്നത്. നേരത്തെ പരീക്ഷ നടത്തുമെന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ പരീക്ഷ വേണ്ടെന്ന നിലപാടിൽ വകുപ്പിനെ എത്തിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു തത്വത്തിൽ തീരുമാനമായി. ഇന്നോ നാളെയോ തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

പ്ലസ് വൺ പ്രവേശനം വൈകിയതാണ് ഇപ്പോൾ പ്ലസ് വണ്ണിന് പരീക്ഷ വേണ്ട എന്ന തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പിനെ എത്തിച്ചത്. എന്നാൽ, പ്ലസ് ടു വിദ്യാർത്ഥികളുടെ പാഠ ഭാഗങ്ങൾ പൂർത്തിയാക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇതാണ് ഇപ്പോൾ പ്ലസ്ടു പരീക്ഷകൾ വേണ്ടെന്നു വയ്ക്കാൻ കാരണം. 30 ശതമാനം പോർഷനുകൾ മാത്രമാണ് പ്ലസ്ടു വിദ്യാർത്ഥികളുടെ പൂർത്തിയാക്കിയത്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തേണ്ടതില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.

Hot Topics

Related Articles