തൃക്കൊടിത്താനം : അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശ മദ്യവുമായി ഗൃഹനാഥർ പിടിയിൽ. മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആൻറണി ( 49 )യെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പെരുമ്പനച്ചി ഭാഗത്ത് പ്രവർത്തിക്കുന്ന വി ഹെൽപ്പ് എന്ന സ്ഥാപനത്തിൽ തൃക്കൊടിത്താനം പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിനു കിഴക്ക് വശത്ത് സ്ഥാപനത്തിനോട് ചേർന്നുളള ഷെഡിൽ വിവിധ ബ്രാൻറുകളിലുളള 15 ലിറ്റർ വിദേശ മദ്യം പരിശോധനയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാപന ഉടമയായ ബാബു ഷെഡിനു മുന്നിൽ നിന്നും മാറാതെ നിൽക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് , ഷെഡ്ഡിൽ ഉള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയത്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മദ്യം സൂക്ഷിച്ചുവച്ചിരുന്ന പ്രതി പൊലീസിനോട് സമ്മതിച്ചു.
ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇ. അജീബ് , എസ്.ഐ അഖിൽ ദേവ് , എ എസ് ഐ ഷിബു , സിവിൽ പൊലീസ് ഓഫിസർ സത്യൻ , ജോഷി , എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.