കുറവിലങ്ങാട്: ഹൈ ടെക് ബൈയോ ഫെർട്ടലൈസേഴ്സ് എറണാകുളം എന്ന വെയിസ്റ്റ് മാനേജ്‌മെന്റ് കമ്പനിയെക്കൊണ്ട് ഉദ്ദേശം 6 മാസമായി 35 ലക്ഷം രൂപാ മുതൽമുടക്കി 75000 ലിറ്റർ മലിനജലം കൊള്ളത്തക്ക വിധത്തിൽ 8 ടാങ്ക് കളിൽ ആയി 4 മണിക്കൂറിൽ കൂടുതൽ വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ച് ഗവർമെന്റ് നിയമപ്രകാരം പിറ്റ് കെട്ടി അതിലേക്ക് വിടണമെന്നാണ് നിയമം.
ഹോട്ടലിന്റെ പിൻഭാഗം മുഴുവൻ നീരുറവയായതുകൊണ്ട് ഹോട്ടലിന്റെ മുൻഭാഗത്ത് പിറ്റ് തയ്യാറാക്കി. ഈ പിറ്റിൽനിന്ന് ശുദ്ധജലം അധികമായി നിറഞ്ഞാൽ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഓടയിലേക്ക് ഒഴുകുകയുള്ളു. അതല്ലാതെ മാനേജമെന്റ് മലിനജലം ഓടയിലേക്ക് ഒഴുക്കാനുള്ള ഒരു പ്രവർത്തിയും തങ്ങളുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. മാനേജ്‌മെന്റ് പണിത സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പഞ്ചായത്തിനോ മറ്റ് ഓഫീസർമാർക്കോ നേരിട്ട് വന്ന് പരിശോധിക്കാവുന്നതാണ്. വെള്ളം സാമ്പിൾ എടുത്തു പരിശോധിച്ചാൽ മാനേജ്‌മെന്റ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെടും എന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.
അവധിയുടെ മറവിൽ വോട്ടലിൽ നിന്നും മലിന ജലം റോഡിലെ ഓടയിലേക്ക് ഒഴുക്കാൻ ശ്രമം : പ്രതികരണവുമായി സ്ഥാപന ഉടമ
Advertisements