ന്യൂസ് ഡെസ്ക് : ഇന്ന് ഹോളി. നിറങ്ങളുടെ ആഘോഷമായ ഹോളിയെ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹോളി ‘വസന്തോത്സവം’ ആയി ആഘോഷിക്കപ്പെടുന്നു.തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിൻറെ വരവായും ഹോളിയെ കാണാം.
ഹോളി ആഘോഷത്തിന്റെ രണ്ടാം ദിനത്തിലാണ് നിറങ്ങള്‍ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങള്‍ നടക്കുന്നത്. സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാർത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വർണ്ണമയമാക്കുന്ന ഹോളി ഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോളി ആഘോഷം ; എടുക്കാം ചില മുൻകരുതലുകള്‍…
ഹോളി ആഘോഷത്തില്‍ ചില മുൻകരുതലുകള്‍ കൂടി എടുക്കേണ്ടതുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളി ഏവർക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ നിറങ്ങള്‍ നിങ്ങളെ ആഹ്ലാദത്തിമിർപ്പിലാക്കുന്നതിനൊപ്പം ആരോഗ്യത്തിന് ദോഷകരമാകുന്നുമുണ്ട്.
ഒന്ന്…
ആഘോഷത്തിനിടെ മാസ്ക് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിറത്തിലും പുകയിലും വായുവിലുമുള്ള ഹാനികരമായ പൊടിപടലങ്ങള്‍ ശരീരത്തിനുള്ളിലെത്താതിരിക്കാൻ ഈ മുൻകരുതല്‍ നിർബന്ധമാണ്.
രണ്ട്…
കെമിക്കലുകള്‍ അടങ്ങിയ കളറുകള്‍ അലർജി, ചൊറിച്ചില്‍ തുടങ്ങിയ ചർമപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സിന്തറ്റിക് നിറങ്ങളിലെ രാസവസ്തുക്കള്‍ വായുനാളിക്ക് അസ്വസ്ഥതയുണ്ടാക്കി ആസ്മ ലക്ഷണങ്ങള്‍ക്ക് വഴിവയ്ക്കാം.
മൂന്ന്…
അമിതമായ ചൂടും ഈർപ്പവും ആസ്മ രോഗികള്‍ക്ക് അത്ര നല്ലതല്ല. ഇതിനാല്‍ ദീർഘനേരം വെയിലത്ത് നിന്നു കൊണ്ടുള്ള ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കണം.നാല്…
ഹോളി നിറങ്ങളില്‍ മെർക്കുറി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകള്‍, കരള്‍, ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കും.