വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യ ഭരിക്കുന്നത് ; രാജ്യത്തെ മാറ്റം വളരെ പതുക്കെ ; നടി കജോൾ

ഡല്‍ഹി : വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ബോളിവുഡ് നടി കജോൾ പറഞ്ഞു. ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാല്‍, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകള്‍ നല്‍കും. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇല്ലാത്തതും അതാണ് നടി പറഞ്ഞു.

Advertisements

‘ദി ട്രയല്‍’ എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തില്‍ ‘ദ ക്വിന്റി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കജോള്‍. ഷോയുടെ സംവിധായകന്‍ സുപര്‍ണ് വര്‍മയും നടന്‍ ജിഷു സെന്‍ഗുപ്തയും ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles