കൊച്ചി : ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും.പള്ളിയുടെ നിയന്ത്രണം കേരള പോലീസ് ഏറ്റെടുത്തു. നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാര്‍ശ നല്‍കും. തീരുമാനം വരും വരെ പള്ളി അടച്ചിടും സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് പോലീസിന്‍റെ ഈ തീരുമാനം.
രാവിലെ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നില്‍ തടഞ്ഞിരുന്നു. തര്‍ക്കത്തിനൊടുവില്‍ കുര്‍ബ്ബാന ചൊല്ലാതെ ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. അനുരജ്ഞനത്തിന് തയ്യാറാകാത്ത ഔദ്യോഗിക – വിമത പക്ഷങ്ങള്‍ പ്രതിഷേധവുമായി ബസിലിക്കയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് പള്ളി അടച്ചിടാന്‍ പോലീസ് തീരുമാനിച്ചത്. പള്ളിയുടെ നിയന്ത്രണം കേരള പോലീസ് ഏറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാര്‍ശ നല്‍കും. തീരുമാനം ഉണ്ടാകുന്നതുവരെ പള്ളി അടച്ചിടും