വിശുദ്ധവാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍

യേശുവിന്റെ ജറൂസലം പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. രാവിലെ 6.30നു ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവയും ഉണ്ടാകും.

Advertisements

വാഴ്ത്തിയ കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ ഇത്തവണ ദേവാലയങ്ങള്‍ കൂടുതല്‍ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് സഭ നേതൃത്വങ്ങള്‍.ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികള്‍ക്ക് പ്രാര്‍ഥനാദിനങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഓര്‍മപുതുക്കുന്ന ഈസ്റ്ററോടെ ഇത് പൂര്‍ത്തിയാകും. പകല്‍ മുഴുവന്‍ നീളുന്ന തീരുകര്‍മങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന് നോമ്പിനും സമാപനമാകും. വലിയ നോമ്പിന്റെ ഭാഗമായി കുരിശുമല തീര്‍ഥാടന കേന്ദ്രങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.