സാംക്രമികരോഗ ചികിത്സയിൽ ഹോമിയോപ്പതിയുടെ സംഭാവന നിസ്തുലം: മന്ത്രി വി.എൻ വാസവൻ

കോട്ടയം:സാംക്രമികരോഗ നിയന്ത്രണത്തിൽ ഹോമിയോപ്പതിയുടെ സംഭാവന നിസ്തുലമാണെന്ന് സഹകരണ,രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.കേരള ഹോമിയോശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകഹോമിയോപ്പതി ദിനാചരണവും അവാർഡ് ദാനവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോട്ടയം പ്രസ്സ് ക്ലബ്ബ്            ഹാളിൽ  നടന്ന ചടങ്ങിൽ ഹോമിയോശാസ്ത്രവേദി ചെയർമാൻ ഡോ.ടി.എൻ പരമേശ്വര കുറുപ്പ് അധ്യക്ഷനായി. 

Advertisements

ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. സാമുവൽ ഹാനിമാന്റെ 268 മത് ജയന്തി ആഘോഷം ഉദ്ഘാടനവും മുതിർന്ന ഡോക്ടർമാരെ ആദരിക്കലും ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കേരള ഹോമിയോ ശാസ്ത്രവേദി ഏർപ്പെടുത്തിയിട്ടുള്ള  ഡോ.സാമുവൽ ഹാനിമാൻ ദേശീയ അവാർഡ് കന്യാകുമാരി ശാരദാ കൃഷ്ണ ഹോമിയോപ്പതിക്  മെഡിക്കൽ  കോളേജ് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ: ഡോ റ്റി അജയനും കോട്ടയം കുറിച്ചി ആതുരാശ്രമം എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളേജിന്റെ              സ്ഥാപകൻ സ്വാമി ആതുരദാസിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  സ്വാമി ആതുരദാസ്ജി സംസ്ഥാന അവാർഡ് മലപ്പുറം ബാസിൽ ഹോമിയോപ്പതി ഹോസ്പിറ്റൽ മാനേജിങ് ഡയറക്റ്റർ ഡോ: ബാസിൽ യൂസഫിനും മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു. 

 ഹോമിയോപ്പതി വകുപ്പ് മുൻ ഡയറക്ടർ ഡോ. സണ്ണി ജെ. ജേക്കബ്   ഡോ. സാമുവൽ ഹാനിമാൻ അനുസ്മരണ പ്രഭാഷണവും  ആതുരസേവാസംഘം സെക്രട്ടറി               ഡോ. ഈ. കെ. വിജയകുമാർ സ്വാമി ആതുരദാസ്ജി അനുസ്മരണവും നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, , സിനിമാ സംവിധായകൻ ബെന്നി ആശംസ, മുൻ ഹോംകോ എം. ഡി. ഡോ. പി. ജോയ്, ഡോ. തോംസൺ സണ്ണി, ഡോ. എസ്. ജി. ബിജു, ഡോ. എസ്. സരിത് കുമാർ, ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.