കോട്ടയം : ഹോമിയോപ്പതി പഠന രംഗത്തും ചികിത്സാ രംഗത്തും ആതുരശ്രമവും സ്വാമി ആതുരദാസും നൽകിയ സംഭാവന മഹത്തരം എന്നും കുറിച്ചി എന്ന ഗ്രാമത്തെ രാജ്യം ശ്രദ്ധിയ്ക്കുന്ന തരത്തിലേയ്ക്ക് മാറ്റിയതിൽ സ്വാമിജിയുടെ പങ്ക് നിസ്തുലമെന്നും ഭക്ഷ്യ പൊതു വിതരണവകുപ്പുമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. ആതുരദാസ് സ്വാമിജിയുടെ 12 – മത് മഹാസമാധി ദിനാചാരണം കുറിച്ചി ആതുരാശ്രമത്തിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാംകോ ചെയർമാൻ സി. കെ. ശശിധരൻ, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, അഡ്വ. ശശികുമാർ പി. ആർ. നായർ , തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ആശ്രമങ്ങളിൽ നിന്നും എത്തിയ സന്യാസിമാർ , ഹോമിയോ കോളേജ് അദ്ധ്യാപകർ , വിദ്ധ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ആതുരസേവാസംഘം സെക്രട്ടറി ഡോ. ഇ. കെ. വിജയകുമാർ , ജോ. സെക്രട്ടറി ഡോ. എസ്. മാധവൻനായർ , ട്രഷറർ അഡ്വ. എ.ജയചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.