ഹണിയല്ല കെണി ; മുണ്ടക്കയത്ത് സ്കൂളിന് സമീപം ഭീഷണി ഉയർത്തി വൻ തേനീച്ചക്കൂട് 

മുണ്ടക്കയം പുത്തൻചന്തയിൽ കെട്ടിടത്തിനു മുകളിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തി വൻ തേനീച്ചകൂട്. മുണ്ടക്കയം പുത്തൻചന്ത പഴയ വിസ്മയ ഹൈപ്പർ മാർക്കറ്റ് കെട്ടിടത്തിന് മുകളിൽ ആണ് വൻതേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. വിദ്യാർഥികൾക്കൊപ്പം നിരവധി ആളുകളും ദിനംപ്രതി ബസ് കത്ത് നിൽക്കുന്ന സ്ഥലം കൂടിയാണ് ഇത്, മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിന് സമീപത്തെ തേനീച്ചകളുടെ സാന്നിധ്യം അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക ജനിപ്പിക്കുകയാണ്. ഭയത്തോടെയാണ് ഓരോ ദിവസവും അധ്യാപകരും വിദ്യാർഥികളും സ്‌കൂളിലേക്ക് എത്തുന്നത്.

Advertisements

കാലവർഷത്തിനൊപ്പം ശക്തമായ കാറ്റ് കൂടി എത്തിയാൽ കൂട് തകർന്ന് തേനീച്ച ഇളകാനുള്ള സാധ്യതയുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും ബന്ധപ്പെട്ട അധികൃതർ അപകട ഭീഷണി ഒഴിവാക്കി തരണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു. മരത്തിൽ ചെറുതായി രൂപപ്പെട്ട തേനീച്ച കൂടുകൾ ക്രമേണ ഇപ്പോഴത്തെ നിലയിലേക്ക് എത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Hot Topics

Related Articles