വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വർക്കല ആറാട്ടുറോഡിൽ പുതുവൽ വീട്ടിൽ സന്തോഷ്(33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30 നോട് കൂടിയാണ് സംഭവം. 

Advertisements

മുറിയിലെ ജനൽ വഴി വീട്ടമ്മയുടെ വസ്ത്രങ്ങൾ പിടിച്ചുകീറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു പ്രതി. തുടർന്ന് വീടിൻ്റെ പിറകിലുള്ള വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ച് അകത്തു കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഫോണും, അടുക്കള വാതിലും, ജനലും അടിച്ചു പൊളിച്ച് നശിപ്പിച്ച് നാശ നഷ്ടം വരുത്തി. വർക്കല പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

Hot Topics

Related Articles