നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം : സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

കോട്ടയം : അരി ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ അമിതമായ വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാവുന്നു. പ്രളയത്തിലും കോവിഡ് മഹാമാരിയിലും കടക്കെണിയിൽ ആയ ഹോട്ടൽ വ്യവസായം ഈ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നു. ബിൽഡിംഗ് ടാക്സ്, ഇതര ഗവൺമെന്റ് ഫീസുകളുടെ വർദ്ധനവും ഈ മേഖലയെ തളർത്തുന്നു. അടിയന്തിരമായി ഗവൺമെന്റ് വിലക്കയറ്റത്തെ നിയന്ത്രിക്കണ മെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എച്ച്.ആർ.എ. കോട്ടയം ജില്ലാകമ്മറ്റി ജില്ലാപ്രസിഡന്റ് എൻ.പ്രതീ ഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.ഫിലിപ്പു കുട്ടി സ്വാഗതം അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ ആർ.സി.നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, സംസ്ഥാന കമ്മറ്റിയംഗം ടി.സി. അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ ഈ യോഗത്തിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.