കോട്ടയം: ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷനും പാമ്പാടി കെ ജി കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റും ചേർന്ന് കോട്ടയം പട്ടണത്തിലുള്ള ഹോട്ടലുകളിലെ അതിഥി തൊഴിലാളികൾക്കായി ശുചിത്വ ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് വിദ്യാർത്ഥിനിയായ അങ്കിത നിതീൻ ബാബർ ഹിന്ദി ഭാഷയിൽ ക്ലാസ് നയിച്ചു.
വ്യക്തി ശുചിത്വം, ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ വിശദീകരിച്ചു. ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് ദിനാചാരണം ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളേജിലെ അധ്യാപകരായ ഡോ. വിപിൻ കെ വറുഗീസ്, ഗോപിക രാജ്, മേഘ തോമസ് എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. അസോസിയേഷൻ ഭാരവാഹികളായ ഗിരീഷ് മത്തായി, പ്രേമി കരിമ്പുംകാല, സജിത്ത് ധന്യ, ലീ ബെസ്റ്റ് ബിജു എന്നിവർ പ്രസംഗിച്ചു.