കോട്ടയം : പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധർണ നടത്തി. ധർണ്ണ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Advertisements
ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷെരീഫ്, ആർ സി നായർ, സിറ്റി സുകുമാരൻനായർ, വേണുഗോപാലൻ നായർ, ടിസി അൻസാരി, ഷാഹുൽഹമീദ്, മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.