ചേർപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽപ്പെട്ടത് മൂന്നിലവ് സ്വദേശികളായ ദമ്പതിമാർ

പാലാ : ചേർപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേയ്ക്ക് ഇടിച്ച് കയറി. ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു അപകടം. മൂന്നിലവ് സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. വാഗണാർ കാറാണ് അപകടത്തിൽപെട്ടത്.

Advertisements

മാർസ്ലീവാ ഷോപ്പിംഗ് കോംപ്ലക്സിലാണ് അപകടമുണ്ടായത്.
ഐക്കരാസ് ഗ്രാൻഡ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം.
നിയന്ത്രണവിട്ട കാർ ഹോട്ടലിന്റെ ചില്ല് തകർത്ത് ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കടയുടെ ചില്ല് പൂർണമായും തകർന്നുവീണു. കടയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു കുട്ടിയ്ക്ക് ചില്ല് തെറിച്ചുവീണു ചെറിയ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി.

Hot Topics

Related Articles