കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് മായി സഹകരിച്ച് ഫോസ്റ്റാക്ക് ട്രെയിനിങ് ക്ലാസ് നടത്തി. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ അധ്യാപകനായ ബീൻസ് കെ തോമസ് ക്ലാസ്സുകൾ നയിച്ചു. ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അലക്‌സ് കെ ഐസക് എന്നിവർ മുഖ്യാതിഥികളായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി. കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ സെക്രട്ടറി എഎസ് പ്രേമി ട്രഷറർ കെ സുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, ജില്ലാ ജോയിൻ സെക്രട്ടറി അനിയൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. 45 ഓളം അംഗങ്ങൾ ട്രെയിനിങ് ക്ലാസിൽ പങ്കെടുത്തു.