ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ്: പ്രതിയായ ഫർഹാന കൂട്ടുപ്രതിയ്ക്കെതിരെ നേരത്തെ പീഡനക്കേസ് നൽകി; കേസ് രജിസ്റ്റർ ചെയ്തത് പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് ; ഇരുവരും സുഹൃത്തുക്കളായത് എങ്ങിനെ എന്നും ആശങ്ക 

കോഴിക്കോട്: ഹോട്ടല്‍ ഉടമയുടെ കൊലപാതകാലത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫര്‍ഹാന തന്റെ കാമുകനും കേസിലെ കൂട്ടുപ്രതിയുമായ ഷിബിലിക്കെതിരെ പീഡനക്കേസ് നല്‍കിയിരുന്നു. 2021ല്‍ ഫര്‍ഹാന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് പെണ്‍കുട്ടിയും ഷിബിലിയുമായി സൗഹൃദത്തിലാകുകയും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാകുകയുമായിരുന്നു.

Advertisements

ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫര്‍ഹാന ചളവറ സ്വദേശിനിയും. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയല്‍ ചെയ്തത്. 2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച്‌ പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫര്‍ഹാനയും കുടുംബവും നല്‍കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫര്‍ഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ മുൻപും പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധുവീട്ടില്‍നിന്ന് അടുത്തിടെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫര്‍ഹാനയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹര്‍ഫാന സ്വര്‍ണവുമായി മുങ്ങിയെന്നാണ് പരാതി. സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫര്‍ഹാന പോയതെന്നാണ് വിവരം. അന്ന് ഫര്‍ഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം.

അതേസമയം, ഹോട്ടലില്‍ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോര്‍ട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നല്‍കിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫര്‍ഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമില്‍ ഒന്നാം നിലയില്‍ റൂം എടുത്തിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എതാൻ സാധിച്ചത്.

അതിനിടെ, ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ(58) മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ട്രോളി ബാഗുകള്‍ പൊലീസ് കണ്ടെടുത്തു. ശരീരം നേര്‍പകുതിയായി മുറിച്ച്‌ രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപത്തു നിന്നാണ് രണ്ട് ബാഗുകളും കണ്ടെടുത്തത്.

പാറക്കൂട്ടത്തിനിടയിലാണ് ഒരു ബാഗ് കാണപ്പെട്ടത്. രണ്ടാമത്തെ ബാഗ് അരുവിയിലും കിടന്നിരുന്നു. ബാഗ് കിടന്ന സ്ഥലത്തു നിന്ന് മാറ്റി പരിശോധന ആരംഭിച്ചു. തിരൂ‌ര്‍ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതുകൊണ്ടു തന്നെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകള്‍ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ മൂന്നു പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നത്.

സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍ വച്ച്‌ കൊലപാതകം നടന്നെന്ന് വ്യക്തമായത്. അതേസമയം ഫര്‍ഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടല്‍ ജീവനക്കാരൻ ഷിബിലി ഹോട്ടലില്‍ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

കൊലചെയ്യപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്‌ചയോളം വീട്ടില്‍നിന്നും വിട്ടുനില്‍ക്കുക പതിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 18ന് ഫോണ്‍ ഓഫ് ആകുകയും അതേദിവസം തന്നെ തുടര്‍ച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളില്‍ നിന്നും പണം പിൻവലിച്ചതായി ഫോണില്‍ സന്ദേശമെത്തിയിരുന്നു. ഇതില്‍ സംശയം തോന്നി പൊലീസില്‍ പരാതി നല്‍കിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു. ആദ്യം എടിഎമ്മില്‍ നിന്നും നല്ലൊരു തുക പിൻവലിച്ചതായും പിന്നീട് പ്രതിദിനം പിൻവലിക്കാവുന്നതിന്റെ പരമാവധി തുക പിൻവലിച്ചതായുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് 22ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗൂഗിള്‍ പേ വഴിയും പണം പിൻവലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്ചയോളം വീട്ടില്‍നിന്നും വിട്ടുനില്‍ക്കുക പതിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 18ന് ഫോണ്‍ സ്വിച്ചോഫാകുകയും അതേദിവസം തന്നെ തുടര്‍ച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളില്‍ നിന്നും പണം പിൻവലിച്ചതായി ഫോണില്‍ സന്ദേശമെത്തിയതോടെയാണ് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു.

കേസില്‍ 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനയും ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കും നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമില്‍ പെട്ടിയെത്തിച്ചത് ആഷിക്കാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.