കോരുത്തോട് – കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് തോമസ് ചാക്കോ അവതരിപ്പിച്ചു. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പ്രാമുഖ്യം നൽകിക്കൊണ്ട് 178124051 രൂപാ വരവും 177092000 ചിലവും, 1032051 രൂപാ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിൽ പാർപ്പിടം, കൃഷി, മൃഗസംരക്ഷണം, കൂടി വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകീട്ടുണ്ട്. ഉത്പാദന മേഖലയ്ക്ക് 4110000 വും, സേവന മേഖലയ്ക്ക് 78315000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 11049000 രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് 32 ലക്ഷം രൂപയും , കുടിവെള്ള പദ്ധതികൾക്കായി 12 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീക്ഷ് . വൈസ്: പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത് , വിവിധ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.