ജോലി ആഴ്ചയിൽ മൂന്ന് ദിവസം മതി : നിര്‍മ്മിത ബുദ്ധി ഭാവിയിൽ മനുഷ്യ ജോലി കുറയ്ക്കും : മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്

വാഷിങ്ടൺ : ഇന്ത്യയിലെ ഐടി മേഖലയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂര്‍ത്തി മുമ്ബ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിച്ച്‌ മുന്നിലെത്തണമെങ്കില്‍ അത്രയേറെ കഠിനാദ്ധ്വാനം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ആഴ്ചയില്‍ വെറും മൂന്ന് ദിവസം മാത്രം ജോലി ചെയ്യാനാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ് പറയുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവിയില്‍ മനുഷ്യരുടെ ജോലി ഭാരം കുറയ്‌ക്കാൻ സാധിക്കുമെന്നും ട്രെവര്‍ നോഹയുടെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

Advertisements

‘കൂടുതല്‍ ക്രിയാത്മകമായ ജോലികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെങ്കില്‍ അത് നല്ലതാണ്. ഇതിലൂടെ മനുഷ്യന്റെ ജോലി ഭാരം കുറയുന്നു. ഒരാളുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ല. അതിനാല്‍ തന്നെ ആഴ്ചയില്‍ മൂന്നോ അതില്‍ കുറച്ചോ ദിവസം ഒരാള്‍ ജോലി ചെയ്താല്‍ മതി. ഇങ്ങനെയൊരു സമൂഹത്തെ വാര്‍ത്തെടുക്കാൻ നിര്‍മ്മിത ബുദ്ധി സഹായിക്കുമെങ്കില്‍ അത് വളരെ നല്ലതാണ്. കഠിനമായ മനുഷ്യാധ്വാനത്തിന്റെ ആവശ്യകത കുറച്ചുകൊണ്ട് ഭൂരിഭാഗം ജോലികളും യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഭാവി കാണുന്നുണ്ട്.’ – ബില്‍ ഗേറ്റ്സ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പണ്ടുകാലത്ത് കൃഷി മാത്രമാണ് യഥാര്‍ത്ഥ ജോലിയെന്ന് കരുതിയിരുന്ന മുത്തച്ഛനില്‍ നിന്ന് പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന പിതാവിലേയ്‌ക്കുള്ള പരിണാമം നമ്മള്‍ കണ്ടതല്ലേ. പരമ്ബരാഗത വീക്ഷണങ്ങളില്‍ നിന്ന് 98 ശതമാനം ജനങ്ങളും മാറിയിട്ടുണ്ട്. ഇന്ന് വെറും രണ്ട് ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വേഗത്തില്‍ മുന്നോട്ട് പോകുന്ന സാങ്കേതിക രംഗത്ത് പുതിയ സംഭാവനകള്‍ ചെയ്യുന്നവരെ സര്‍ക്കാര്‍ പിന്തുണച്ചാല്‍ അത് ഒരു നല്ല കാര്യമായിരിക്കും. പരിവര്‍ത്തനത്തിനായി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരെ സഹായിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാനമാണ്. സാങ്കേതിക വിദ്യകളുടെ പുരോഗമനം മനുഷ്യന് എത്രത്തോളം സഹായകരമാണെന്ന് നിങ്ങള്‍ക്കറിയാം. ഇത് പ്രായമായവര്‍ക്കും വളരെയധികം ഉപകാരപ്പെടും.’- ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.