പൊൻകുന്നത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : വീടിന്റെ വാതിലുകൾ മറ്റൊരു താഴിട്ടു പൂട്ടും. ഈ താക്കോൽ സ്വന്തം തലയണക്കടിയിൽ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാൽ പോലും വാതിൽ തുറന്നു പുറത്തിറങ്ങി നോക്കും. പൊൻകുന്നം പൈക്കയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ രീതികൾ ഇതായിരുന്നു എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴുത്തിന് കുത്തേറ്റ് ഭാര്യ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചത്. എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ സിനിയെ (42)യാണ് ഭർത്താവ് ബിനോയ് ജോസഫ് (48)ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ സിനി പാലാ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ബിനോയ് സംശയ രോഗിയാണെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ വീട്ടിലെത്തുന്ന പ്രതി മുൻ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും. ഇതിന് ശേഷം ഈ രണ്ട് താക്കോലുകളും തന്റെ തലയണയ്ക്ക് അടിയിൽ വച്ചാണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതി കിടപ്പുമുറിയിൽ വച്ച് സിനിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബഹളം കേട്ട് കുട്ടികൾ എഴുന്നേറ്റു വന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സിനിയെ കണ്ടത്. തുടർന്ന് ഇവർ വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്ന് സിനിയെ പാലാ മരിയൻ മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പാലാ പൊലീസ് ഇന്റിമേഷൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തി ബിനോയിയെ പൊൻകുന്നം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.