പാസ്‌വേഡ് പങ്കുവെച്ചാൽ പണികിട്ടിയേക്കാം : പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുമായി ഹോട്ട് സ്റ്റാറും; ഉപഭോക്താക്കൾ വെട്ടിലാകും

ന്യൂഡൽഹി : സ്‌വേഡ് പങ്ക് വെച്ച്‌ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഹോട്ട്‌സ്റ്റാര്‍. നെറ്റ്ഫഌക്‌സിന് പിന്നാലെയാണ് ഹോട്ട്‌സ്റ്റാറും പാസ് വേര്‍ഡ് പങ്കിട്ട് ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി രംഗത്ത് വരുന്നത്. അടുത്തിടെ കാനഡയിലെ ഹോട്ട്‌സ്റ്റാര്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രൈബര്‍ എഗ്രിമെന്റില്‍ മാറ്റങ്ങള്‍ വരുത്തിയതായി പ്രഖ്യാപിച്ച്‌ ഹോട്ട്‌സ്റ്റാര്‍ ഇമെയില്‍ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നവംബര്‍ ഒന്ന് മുതല്‍ പാസ് വേഡ് മറ്റുള്ളവരുമായി പങ്ക്‌വെച്ച്‌ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നും വേണ്ടി വന്നാല്‍ അക്കൗണ്ട് തന്നെ മരവിപ്പിച്ചേക്കുമെന്നാണ് കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ അറിയിപ്പ് നല്‍കിയത്.

Advertisements

നിലവില്‍ കാനഡയിലെ ഉപഭോക്താക്കള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയതെങ്കിലും പതിയെ നിയമം ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.കമ്ബനി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും ഒരു അക്കൗണ്ട് വിദൂരത്തിലുള്ള രണ്ട് ഡിവൈസുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കുകയും ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കുകയും വീണ്ടും ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്യും.

Hot Topics

Related Articles