ഗ്രാമചേതന- ഗോ ചെസ് അക്കാദമി ഓപ്പണ്‍ റാപ്പിഡ് ചെസ്സ് : ജൊഹാൻ സുനിൽ ചാമ്പ്യൻ

ഫോട്ടോ അടിക്കുറിപ്പ്: ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഗോ ചെസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന ഓപ്പണ്‍ റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായ ജൊഹാൻ സുനിലും അണ്ടർ 10, അണ്ടർ -14, വനിതാ കാറ്റഗറികളിൽ വിവിധ സമ്മാനങ്ങൾ നേടിയവരും സമാപനസമ്മേളനത്തിലെ മുഖ്യാതിഥി കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലയ്ക്കലിനും സംഘാടകർക്കുമൊപ്പം

Advertisements

പാലാ: ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഗോ ചെസ് അക്കാദമിയുമായി സഹകരിച്ച് പാറേക്കാവ് ദേവസ്വം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന ഓപ്പണ്‍ റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ കോട്ടയം സ്വദേശി ജൊഹാൻ സുനിൽ വിജയിയായി. ഏഴു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഏഴിലും ജയിച്ചാണ് ഏഴാം ക്‌ളാസുകാരനായ ജൊഹാൻ ഒന്നാം സ്ഥാനമായ ട്രോഫിയും നാലായിരം രൂപ ക്യാഷ് പ്രൈസും സ്വന്തമാക്കിയത്. ഓപ്പൺ കാറ്റഗറിയിൽ രണ്ടാം സ്ഥാനമായ ട്രോഫിയും മൂവായിരം രൂപ ക്യാഷ് പ്രൈസും കൊച്ചി സ്വദേശി കെ.എ. യൂനുസ് കരസ്ഥമാക്കി. പി.ബി. സതീഷ് കുമാർ (പൊൻകുന്നം) മൂന്നാം സമ്മാനമായ ട്രോഫിയ്ക്കും രണ്ടായിരം രൂപ ക്യാഷ് പ്രൈസിനും അർഹനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലയ്ക്കൽ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സമ്മാനദാനം നിർവഹിച്ചു. ഗ്രാമചേതന സെക്രട്ടറി എൻ. വിനയചന്ദ്രൻ നാന്നാൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

അണ്ടർ-10 കാറ്റഗറിയിൽ പൂവത്തിളപ്പ് സ്വദേശികളായ സഹോദരങ്ങൾ ആൻഡ്രിയ ജിന്റോ , ആൻഡ്രിക് ജിന്റോ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആഷിക് അരുൺ (പള്ളിക്കത്തോട്) മൂന്നാം സമ്മാനവും, അപ്രേം കുര്യൻ മനോഷ് (പുതുപ്പള്ളി) നാലാം സ്ഥാനവും ബെൻ മാത്യു ബിജോയ് (മൂവാറ്റുപുഴ) അഞ്ചാം സ്ഥാനവും നേടി.

അണ്ടർ-14 കാറ്റഗറിയിൽ ബി. വിശ്വനാഥനാണ് ഒന്നാം സ്ഥാനം. കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് റോബിൻ രണ്ടാം സമ്മാനവും, വൈക്കം സ്വദേശിനി ജാൻവി ജിജേഷ് മൂന്നാം സമ്മാനവും നേടി. പ്രണവ് പി നായർ (കോലാനി), ശിവശങ്കരൻ സി,ആർ. (വൈക്കം) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

വനിതാ വിഭാഗത്തിൽ മാനത്തൂർ സ്വദേശിനി ഗൗരി.ബി.ചാമ്പ്യനായി. എരുമേലി സ്വദേശിനി നീരാ ആൻ രാജനാണ് രണ്ടാം സ്ഥാനം. രാമപുരം സ്വദേശിനി അമിതാ അഖിൽ മൂന്നാം സമ്മാനം കരസ്ഥമാക്കി. ആദ്യ മൂന്ന് സ്ഥാനക്കാർക്കും ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

ജനറൽ വിഭാഗത്തിൽ നാലു മുതൽ പതിനഞ്ച് വരെ സ്ഥാനങ്ങൾ നേടി ക്യാഷ് പ്രൈസിന് അർഹരായവർ: മണിക്കുട്ടൻ കെ.പി (വൈക്കം), രവീന്ദ്രൻ സി.ആർ (കൊച്ചി), ഗോപകുമാർ കെ എസ് (എറണാകുളം), സാകേത് ജിജേഷ് (വൈക്കം), ബിനോ ജോസഫ്‌ (മേലുകാവുമറ്റം), ജോയൻ മാത്യു (തിടനാട്), നിരഞ്ജൻ എ നായർ (മൂവാറ്റുപുഴ), അബാദ് അബ്‌ദുൾറസാഖ് (കാഞ്ഞിരപ്പള്ളി), ഇമ്മാനുവൽ തോമസ് (കലയന്താനി), രാഹുൽ കൃഷ്‌ണ (ആലുവാ), ഗൗതം ബി (കോട്ടയം), നൗഷാദ് വാവച്ചൻ (എരുമേലി).

ടൂർണമെൻറ് ഡയറക്ടർ എം.ജെ.തോമസ്, ആർബിറ്റർ ഷൈജു ആൻഡ്രൂസ്, ഗ്രാമചേതന രക്ഷാധികാരി ഡോ. വിനയകുമാർ ബി, വൈസ് പ്രസിഡന്റ് അനന്ദു പ്രസാദ്, ഗോ ചെസ്സ് അക്കാദമി ഭാരവാഹികളായ രാഹുൽ കൃഷ്‌ണ, ഇമ്മാനുവേൽ തോമസ്, ഗ്രാമചേതന ചെസ്സ് കോർഡിനേറ്റർമാരായ കെ. ആർ. ഹരികൃഷ്ണൻ, അഖിൽ രാജ് മറ്റപ്പിള്ളിൽ, ജയകൃഷ്‌ണൻ കെ. ആർ, ഹരിദാസ് പി.ആർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Hot Topics

Related Articles