പാലക്കാട് : സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി എച്ച്‌ആര്‍ഡിഎസ്സ്. തങ്ങള്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് കമ്പനിയുടെ സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി. ഇരയെന്ന നിലയില്‍ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ മാനം ശക്തമാവുമെന്ന് ഉറപ്പായി. എച്ച്‌ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അജി കൃഷ്ണന്‍ വ്യക്തമാക്കി. ഷാജ് കിരണിനെതിരെയും നിര്‍ണായക വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കോടികളുടെ വിനിയോഗത്തിനായി ഷാജ് കിരണ്‍ ഇവിടെ വന്നിരുന്നുവെന്നും അജി കൃഷ്ണന്‍ പറഞ്ഞു.